പശ്ചിമേഷ്യയിലെ യുദ്ധം ആഗോള വിപണികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വർണ്ണ വിലയിടിവ് തുടരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം. മാര്‍ച്ച് ഒന്നിന് പവന് വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്. ആഗോളവിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് കേരളത്തിലും ഇന്ന് വില കുറച്ചത്.
