പവൻ കല്യാണ്‍ ചിത്രം ഹരി ഹര വീര മല്ലു ചിത്രത്തിൻ്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

വൻ കല്യാണ്‍ നായകനായി എത്തുന്ന ചിത്രമാണ് ഹരി ഹര വീര മല്ലു. ചിത്രം ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്. ചിത്രം ജൂലൈ 18നായിരിക്കും തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്.

മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. എം എം കീരവാണിയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

‘ഭീംല നായക്’ ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’. ‘ഭീംല നായക്’ എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *