Home » Blog » Kerala » പരാമർശം വിവാദമായതോടെ മറിഞ്ഞ് അടൂർ പ്രകാശ്! ‘മാധ്യമങ്ങൾ വളച്ചൊടിച്ചു, ഞാൻ എന്നും അതിജീവിതയ്ക്കൊപ്പം’
Adoor-prakash

ടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന വിവാദമായതോടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുള്ള കെപിസിസിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പ്രസ്താവന തിരുത്തിയതെന്നാണ് റിപ്പോർട്ട്. കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാടിൽ വിശദീകരണം നൽകിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഈ തിരുത്തൽ.

താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് ആവർത്തിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയുടെ ഒരു വശം മാത്രമാണ് നൽകിയതെന്നും അത് വളച്ചൊടിച്ചെന്നും വിമർശിച്ചു. കോടതിയുടെ വിധി വരുമ്പോൾ അതിനെ തള്ളിപ്പറയുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂഷന് പിഴവ് പറ്റിയെങ്കിൽ സർക്കാർ അത് തിരുത്തുകയാണ് വേണ്ടതെന്നും, അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണ് തൻ്റെയും കെപിസിസിയുടെയും അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. “അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണ്” എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങൾ അത് വളച്ചൊടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.