പത്താംതരം ഹയര്‍സെക്കന്ററി തുല്യതാ  കോഴ്‌സുകള്‍: രജിസ്‌ട്രേഷന്‍ തീയതി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂണ്‍ 30 വരെ  നീട്ടി. പഠനം മുടങ്ങിയവര്‍ക്കും തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കും സാക്ഷരതാ മിഷന്റെ തുല്യതാ

കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാം. പത്താം തരത്തിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് ഫീസ്.
ഹയര്‍ സെക്കന്ററിക്ക് 300 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപ. പ്രായം പത്താം തരത്തിന് 2025 മാര്‍ച്ച് 1 ന് 17 വയസും ഹയര്‍ സെക്കന്ററിക്ക് 22 വയസും പൂര്‍ത്തിയാകണം. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിലാസം kslma.keltron.in. ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232294.

More From Author

Leave a Reply

Your email address will not be published. Required fields are marked *