പണം നൽകിയ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് തെളിവുകള്‍ നല്‍കണം; ഫോളോവേഴ്‌സിനോട് ദിയ

ടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടെ ഒബൈഓസി എന്ന സ്ഥാപത്തിലെ ക്യു ആര്‍ കോഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങള്‍ കടുക്കുന്നു. ജീവക്കാര്‍ക്ക് എതിരെ നല്‍കിയ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ തിരുവന്തപുരം സ്റ്റേഡിയം പൊലീസ് സ്റ്റേഷനില്‍ ഇ മെയില്‍ വഴി പരാതി നല്‍കണമെന്ന് ദിയ തന്റെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ചു. പണമിടപാട് നടത്തിയ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് തെളിവുകള്‍ പൊലീസിന് നല്‍കണമെന്നും ഈ പോരാട്ടത്തില്‍ തനിക് പിന്തുണ ഉണ്ടാകണമെന്നും ദിയ വീഡിയോയില്‍ പറഞ്ഞു.

‘എനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്തിരുന്ന മൂന്ന് കുട്ടികള്‍ ക്രിമിനല്‍ ആക്ടിവിറ്റി നടത്തുന്നുണ്ടായിരുന്നു. അത് കണ്ട് പിടിച്ചതിന് ശേഷം ഞങ്ങള്‍ കേസ് കൊടുത്തു, അവര്‍ കൗണ്ടര്‍ കേസ് കൊടുത്തു. അത് നടന്നുകൊണ്ടിരിക്കുന്നു. ഇത് കണ്ടു പിടിച്ച രാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റോറി ഞാന്‍ പങ്കുവെച്ചിരുന്നു. നിങ്ങളില്‍ ആരെങ്കിലും പേര്‍സണല്‍ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാന്‍ പറഞ്ഞു മെസ്സേജുകള്‍ വന്നിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞുകൊണ്ട്. അതിന് പിന്നെ ഒരുപാട് പേര് മെസ്സേജ് അയച്ചു, ഇപ്പോഴും മറുപടികള്‍ കിട്ടികൊണ്ടിരിക്കുകയാണ്.

പൈസ മുഴുന്‍ അവരുടെ അക്കൗണ്ടിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ എന്നെയും നിങ്ങളെയും ആണ് പറ്റിച്ചിരിക്കുന്നത്. ഒരു മെയില്‍ ഐ ഡി പങ്കുവെക്കുന്നുണ്ട്. ഈ മെയില്‍ ഐ ഡി യിലൂടെ പ്രൂഫ് സഹിതം നിങ്ങള്‍ക്കും പരാതി അറിയിക്കാം. തിരുവന്തപുരം സ്റ്റേഡിയം പൊലീസ് സ്റ്റേഷന്‍ മെയില്‍ ഐ ഡി ആണ്. ഞാന്‍ കേസ് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഉണ്ടായ അനുഭവം നിങ്ങളും പങ്കുവെക്കണം. എന്റെ പോരാട്ടത്തില്‍ എനിക്ക് അത് വലിയ മുതല്‍ കൂട്ടായിരിക്കും,’ ദിയ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *