കേച്ചേരി എന്റര്‍പ്രൈസസ്, പുനലൂര്‍ എന്ന സ്ഥാപനത്തിന്റെ ആലപ്പുഴ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിക്ഷേപം നടത്തി പണം തിരികെ ലഭിക്കാത്തവർക്ക് അപേക്ഷ നൽകാം. പണം നഷ്ടപ്പെട്ട നിക്ഷേപകർ നിർദിഷ്ട ഫോമിലുള്ള ക്ലെയിം അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം. ഈ വാർത്ത പ്രസിദ്ധീകരിച്ച് 14 ദിവസങ്ങൾക്കുള്ളിൽ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ജനറൽ) മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് അറിയിച്ചു.
