നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്ത് റോഷന്‍ ആന്‍ഡ്രൂസിന്റെ ദേവ

റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂര്‍ നായകനായ ചി ത്രം ജനുവരി 31 നാണ് തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 28 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്യുകയാണ്.

അതേസമയം നെറ്റ്ഫ്ലിക്സിലെ ഇം​ഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആ​ഗോള ടോപ്പ് 10 ല്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. ഈ വാരം മാത്രം ചിത്രത്തിന് ലഭിച്ചത് 45 ലക്ഷം കാഴ്ചക്കാരാണ്. ഒന്‍പത് രാജ്യങ്ങളില്‍ ട്രെന്‍ഡിം​ഗ് നമ്പര്‍ ഒന്നുമാണ് ചിത്രം. 20 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ദേവ ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്‍ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാള ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം.

More From Author

Leave a Reply

Your email address will not be published. Required fields are marked *