നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാൻ കാർഷിക പരിശീലനകേന്ദ്രങ്ങൾ ആവശ്യം: മന്ത്രി പി പ്രസാദ്

നൂതന കൃഷിരീതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന കാർഷിക പരിശീലന കേന്ദ്രങ്ങൾ നാടിന് ആവശ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷികമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കർഷകർക്ക് പരിശീലനം നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാറുന്ന കാലത്ത് സ്മാർട്ട് ഫാമിങ് പോലുള്ള നൂതന കൃഷി രീതികളാണ് പിന്തുടരേണ്ടത്. ഇക്കാര്യത്തിൽ സമൂഹവും സർക്കാരും ഒരുപോലെ കാർഷിക മേഖലയിൽ ശ്രദ്ധചെലുത്തണം. കൃഷിയിടങ്ങളിൽ പന്നി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വർഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച നിർവഹണ ഉദ്യോഗസ്ഥരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി വേണു, ബി വിനോദ് കുമാർ, ഡി രോഹിണി, സ്വപ്ന സുരേഷ്, കെ ദീപ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ സുമ, എ എം ഹാഷിർ, ആർ സുജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശാന്തി, സിനു ഖാൻ, എസ് ബൃന്ദ, ശ്യാമള ദേവി, പ്രസന്ന, താമരക്കുളം ഗ്രാമപഞ്ചായത്തംഗം ദീപ ജ്യോതിഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഭരണിക്കാവ് ബ്ലോക്ക് ബിഡിഒ സി വി അജയകുമാർ, നോഡൽ ഡിഡി മായ ഗോപാലകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി രാജശ്രീ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൂജ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *