Home » Blog » Kerala » നീറ്റ് റീ-എക്സാമിൽ വൻ തട്ടിപ്പ്; ബിഹാറിൽ പരീക്ഷ എഴുതാനെത്തിയ 24 വ്യാജന്മാർ അറസ്റ്റിൽ
NTANEETUGReExam-2026

നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം കണ്ടെത്തിയതിനെത്തുടർന്ന് ബിഹാറിൽ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ‘മുന്നാ ഭായ്’ സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നടന്ന തട്ടിപ്പിൽ വിദ്യാർത്ഥികളും ബയോമെട്രിക് ഏജൻസി ജീവനക്കാരും ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. നേരത്തെ ഇതേ കേസിൽ ഒൻപത് പേരെ ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

 

യഥാർത്ഥ ഉദ്യോഗാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാനെത്തിയവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. റാക്കറ്റുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉത്തർപ്രദേശിലും സമാനമായ ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വസ്ത്രത്തിനുള്ളിൽ നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറുകളും കണ്ടെടുത്തു.

 

അതേസമയം, പരീക്ഷയുടെ മൂല്യനിർണ്ണയ നടപടികൾ എൻടിഎ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് എൻടിഎ ലക്ഷ്യമിടുന്നത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ അന്വേഷണ ഏജൻസികൾ ഗൗരവമായി കാണുന്ന സാഹചര്യത്തിൽ കർശന നടപടികളാണ് ഉന്നതതലത്തിൽ നടക്കുന്നത്.