Home » Blog » kerala Max » നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി, എൻടിഎയ്ക്ക് തിരിച്ചടി
court-3-680x450

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ നുണപരിശോധനാ ഹർജി കോടതി തള്ളി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്ക് അനുമതി നൽകാതെ ഡൽഹി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് പ്രതികളാണ് പരിശോധനയ്ക്ക് വിധേയരാകാൻ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നത്.

അതിനിടെ, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ആഭ്യന്തര സംവിധാനങ്ങളിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് പുതിയ കണ്ടെത്തൽ. എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ രഹസ്യമായി സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു. ഇക്കാര്യം താൻ മുൻപ് അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതുവരെ 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴികളാണ് കേസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികൾ അടക്കം ആകെ 360 പേരാണ് കേസിലെ സാക്ഷികൾ.