Home » Blog » Auto » നിസാൻ മാഗ്‌നൈറ്റിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
10
കൊച്ചി: നിസാൻ മോട്ടോര്‍ ഇന്ത്യ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറുമായി (കെപികെബി) സഹകരിച്ച്, പോലീസ്, അര്‍ദ്ധസൈനിക മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിസാൻ മാഗ്‌നൈറ്റില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ സഹകരണത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള നിസാൻ ഡീലര്‍ഷിപ്പുകളില്‍ നിന്നും കെപികെബി ഗുണഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും 5.55% നിരക്കില്‍ ഫിനാന്‍സ് ഓഫറും മൂന്ന് വര്‍ഷത്തെ സൗജന്യ പ്രീപെയ്ഡ് മെയിന്റനന്‍സ് പാക്കേജും ലഭിക്കും.

കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറുമായുള്ള സഹകരണം തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതവും വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള നിസാന്റെ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.