കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി എന്നീ നിയോജകമണ്ഡലങ്ങളിലെ വരണാധികാരികളെ മാറ്റി നിയമിച്ചുകൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെയും പുതുക്കാട് മണ്ഡലത്തില്‍ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), ചാലക്കുടി മണ്ഡലത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
