Home » Blog » Kerala » നിയമന തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി
15

തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി വ്യക്തമാക്കി. കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം എടുത്തത്.അന്വേഷണത്തിന് ആവശ്യകതയുള്ളതും അഭിലഷണീയവുമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാക്കേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിലയിരുത്തുന്നു.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലായി കമ്മീഷൻ കാണുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉൾക്കൊള്ളുന്നുവെന്നും അറിയിച്ചു.