Home » Blog » Kerala » നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു
22

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി ആദിത്യനാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കാട്ടാക്കട സ്വദേശിനി ജൂലിക്ക് (20) ഗുരുതര പരിക്ക്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

കയറ്റം കയറിയ ടിപ്പറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ബൈക്കിലും കാറിലുമാണ് ഇടിച്ചത്. കാറ് വെട്ടിപ്പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി.