Home » Blog » Kerala » നിങ്ങളുടെ സുപ്രധാന രേഖകളിൽ ഈ മാറ്റങ്ങൾ വരുന്നത് അറിഞ്ഞോ? അടുത്തവർഷം മുതൽ പുതിയ നിയമങ്ങൾ!
23adcea59cbb7fc200e02095dbb8dc3655fb9cfe7e65a5f208b10aa824d6efea.0

2025 വിടവാങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി മാറ്റങ്ങൾക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. സ്വർണ്ണവില ലക്ഷം കടന്നതും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കുതിച്ചുചാട്ടവും നമ്മൾ കണ്ടു. എന്നാൽ ഇതിനോടൊപ്പം തന്നെ പാൻ കാർഡ്, ആധാർ, പാസ്‌പോർട്ട് തുടങ്ങിയ സുപ്രധാന രേഖകളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതാണ്.

1. പാൻ-ആധാർ ലിങ്കിംഗ്: സമയം വൈകിക്കരുത്!

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി.

  • അവസാന തീയതി: 2025 ഡിസംബർ 31-നകം ലിങ്കിംഗ് പൂർത്തിയാക്കണം.
  • നടപടി: ലിങ്ക് ചെയ്തില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
  • പ്രത്യാഘാതം: ഐടിആർ ഫയലിംഗ് തടസ്സപ്പെടുക, ടാക്സ് റീഫണ്ട് ലഭിക്കാതിരിക്കുക, ഉയർന്ന നിരക്കിൽ ടിഡിഎസ് ഈടാക്കുക എന്നിവ നേരിടേണ്ടി വരും.
  • പുതിയ അപേക്ഷകർക്ക്: പുതുതായി പാൻ എടുക്കുന്നവർക്ക് ആധാർ അധിഷ്ഠിത പരിശോധന ഇപ്പോൾ നിർബന്ധമാണ്.

2. ആധാർ പുതുക്കൽ ഇനി വിരൽത്തുമ്പിൽ

ആധാർ അതോറിറ്റി (UIDAI) സേവനങ്ങൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.

  • ഡിജിറ്റൽ അപ്‌ഡേഷൻ: പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ മാറ്റാൻ ഇനി അക്ഷയ സെന്ററുകൾ കയറി ഇറങ്ങേണ്ടതില്ല; ഓൺലൈനായി തന്നെ മാറ്റങ്ങൾ വരുത്താം.
  • സൗജന്യ സേവനം: ഓൺലൈൻ വഴി രേഖകൾ പുതുക്കുന്നതിനുള്ള സൗജന്യ കാലാവധി 2026 ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്.

3. ആധാർ സേവന നിരക്കുകൾ ഇങ്ങനെ

ഈ വർഷം ആധാർ അപ്ഡേറ്റ് നടപടികൾ പൂർണമായും ഡിജിറ്റൽ ആക്കിയതായി UIDAI (Unique Identification Authority of India) അറിയിച്ചിരുന്നു. ഇതോടെ പേര്, വിലാസം, ജനന തീയതി, മൊബൈൽ നമ്പർ പോലുള്ള അടിസ്ഥാന വിവരങ്ങൾ അക്ഷയ സെന്ററിൽ പോകാതെ, ഓൺലൈനായിത്തന്നെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

4. പാസ്‌പോർട്ട് നിയമങ്ങളിൽ കാതലായ മാറ്റം

പാസ്‌പോർട്ട് ചട്ടങ്ങൾ 2025 പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധം: 2023 ഒക്ടോബർ 1-ന് ശേഷം ജനിച്ചവർക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ജനനത്തീയതി തെളിയിക്കുന്ന ഏക രേഖയായി ബർത്ത് സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.
  • പഴയ നിയമം: ഇതിന് മുൻപ് ജനിച്ചവർക്ക് പാൻ കാർഡ്, എസ്എസ്എൽസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉപയോഗിച്ച് ജനനത്തീയതി തെളിയിക്കാം.
  • പുതിയ ഡിജിറ്റൽ സംവിധാനം: പാസ്‌പോർട്ടിന്റെ അവസാന പേജിൽ അഡ്രസ് അച്ചടിക്കുന്നത് ഒഴിവാക്കുന്നു. പകരം ബാർകോഡ് വഴി ഡിജിറ്റൽ എൻകോഡ് ചെയ്തായിരിക്കും വിലാസം രേഖപ്പെടുത്തുക.