Home » Blog » Top News » നിക്ഷേപകർ പണം തിരിച്ചു ചോദിച്ചു; 6 മാസമായി റോയ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം
2

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ.റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും റോയ് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികൾ റോയിയെ കുടുക്കുമെന്ന് കരുതി ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചിരുന്നു. ഇത് റോയിയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെ റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുകയാണെന്നാണ് സൂചന.

കഴിഞ്ഞ 30ന് നടന്ന പരിശോധനയിൽ‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നു പറയാറായിട്ടില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

/**for adding 05-02-2026*/