നടി തമന്ന ഭാട്ടിയയെ പരിഹസിച്ച് ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. നായിക എന്ന നിലയിൽ കരിയർ വിജയിക്കാതെ വന്നപ്പോൾ തമന്ന ഐറ്റം സോങ്ങുകൾ ചെയ്യാൻ തുടങ്ങിയെന്നും സിനിമയിലെ യഥാർത്ഥ ഐറ്റം ഗേൾ താനാണെന്നും രാഖി ആരോപിച്ചു.
‘ഇവർ ഞങ്ങളെ കണ്ടാണ് ഐറ്റം സോങ് ചെയ്യാൻ പഠിച്ചത്. നായിക എന്ന നിലയിൽ വിജയിക്കാതെ വന്നപ്പോൾ അവർ ഞങ്ങളുടെ പാത പിന്തുടർന്നു. നാണമില്ലേ, ഒറിജിനൽ ഞങ്ങൾ തന്നെയാണ്. ഇനി ഞങ്ങൾ നായികമാരാകും,’ രാഖി പ്രതികരിച്ചു. തന്റെ കാലഘട്ടത്തിലെ ഐറ്റം ഗാനങ്ങളുടെ ആവേശം ഇപ്പോഴത്തെ തലമുറയിലെ പാട്ടുകൾക്കില്ലെന്നും രാഖി കൂട്ടിച്ചേർത്തു.
റെയ്ഡ് 2, സ്ത്രീ 2, ആര്യൻ ഖാന്റെ ‘ബാഡ്സ് ഓഫ് ബോളിവുഡ്’ സീരീസിലെ ‘ഗഫൂർ’ തുടങ്ങിയ ഐറ്റം ഗാനങ്ങളിലൂടെ തമന്ന ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാൻസ് നമ്പർ അവതരിപ്പിച്ചിരുന്നു.
