നശാമുക്ത് ഭാരത് അഭിയാൻ: ത്രിദിന പരിശീലനപരിപാടി

ലഹരിവിമുക്ത പരിപാടിയായ ഭാരത് അഭിയാന്റ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊലീസ്, എക്‌സൈസ്, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസിലർ, സോഷ്യൽ ജെസ്റ്റിസ് കേഡറ്റ് എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി സമാപിച്ചു.

 

ആലപ്പുഴ കർമ്മ സദനിൽ ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡജ് പ്രമോദ് മുരളി നിർവ്വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എ ഒ അബീൻ അധ്യക്ഷനായി. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ആശംസ അർപ്പിച്ചു.

 

ജില്ലാ നിയമ സേവന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ വിവിധ സെക്ഷനുകളിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിനോദ്കുമാർ, മാനസിക ആരോഗ്യ വിദഗ്ധരായ ഡോ. ആർ ജയപ്രകാശ്, ഡോ. വിധു കുമാർ, ഡോ. സുമേഷ് എന്നിവർ പരിശീലനാർത്ഥികളുമായി സംവദിച്ചു.

 

സമാപന സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ പരിശീലനാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യ്തു. വിവിധ സെക്ഷനുകൾ ചീഫ് ട്രെയിനർ ഫ്രാൻസിസ് മുത്തേടൻ, ഡോ. അനീഷ്, ഷിബിൽ, ഡോ. ഹെന്ന എന്നിവർ ക്ലാസ് നയിച്ചു. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എം വി സ്മിത, ജൂനിയർ സൂപ്രണ്ട് എസ് സി സലീഷ് കുമാർ, ഷംല, നിധിൻ തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

More From Author

Leave a Reply

Your email address will not be published. Required fields are marked *