നതിങ് സീരിയസ്; കൂള്‍ ലുക്കില്‍ മമ്മൂട്ടി; ഫോട്ടോ പങ്കുവെച്ച് നസീര്‍ മുഹമ്മദ്

ടന്‍ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. പുത്തന്‍ ഗെറ്റപ്പില്‍ താരം എപ്പോള്‍ പ്രത്യക്ഷപ്പെട്ടാലും അത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.’നതിങ് സീരിയസ് ജസ്റ്റ് ചാറ്റ് ടൈം’ എന്ന ക്യാപ്ഷനോടെ നസീര്‍ മുഹമ്മദ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പച്ച ഷര്‍ട്ടും വെള്ള പാന്റും ധരിച്ച് ഒരു കസേരയില്‍ ഫോണ്‍ നോക്കി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ‘നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ്സ് വരാര്‍’, ‘എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇദ്ദേഹം തിരിച്ചു വരുന്ന അന്ന് സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും കത്തും’, ‘രാജാവ് വരാന്‍ ടൈം ആയി’ എന്നിങ്ങനെ ആണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.

അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടര്‍ച്ചയാകും എന്ന് പ്രേക്ഷകര്‍ കരുതുന്ന സിനിമയാണ് ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *