images (52)

വനം, വന്യജീവി വകുപ്പ് റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ വീയപുരം തടി ഡിപ്പോയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ‘നഗരവാടിക’ പദ്ധതിയുടെയും വനശ്രീ ഇക്കോഷോപ്പിന്റെയും പ്രവർത്തനോദ്ഘാടനം നാളെ (ഒക്ടോബർ 30) വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. രാവിലെ 9.30 ന് വീയപുരം വനം ഡിപ്പോ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. കൊല്ലം, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഡോ. ആർ കമലാഹർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, വൈസ് പ്രസിഡന്റ് പി ഓമന, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി എ ഷാനവാസ്‌, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ രാജേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *