ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്തൊമ്പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം സംഘടിപ്പിച്ചു.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആവശ്യമായ വികസന പദ്ധതികൾ തയ്യാറാക്കുന്നതിൽ വിവര വിശകലന മേഖലയ്ക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

വിവര വിശകലന മേഖലയുടെ പുരോഗതി വൈദ്യശാസ്ത്ര ഗവേഷണത്തിന് മുതൽക്കൂട്ടാവുമെന്ന് ശാസ്ത്ര സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. പി ജി ശങ്കരൻ പറഞ്ഞു. ചടങ്ങിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തുടർന്ന് നാഷണൽ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ എൻ എസ് ഒ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ വി ലാൽ സിംഗ് സംസാരിച്ചു.

ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ കേരളത്തിലെ ആത്മഹത്യകൾ – എറണാകുളം ജില്ലയെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പഠനം എന്ന വിഷയത്തിൽ റിപ്പോർട്ട്‌ പ്രകാശിപ്പിച്ചു.

ദേശീയ സ്റ്റാറ്റിസ്റ്റിക് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
ദിനാചരണത്തോടബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് പ്രയാണം പി സി മഹലനോബിസിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലഘു ഡോക്യുമെന്ററി പ്രദർശനവും ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സംഗീത, ജില്ലാ ഓഫീസർ പി ഡി പ്രിയദർശിനി, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. ടി എൽ ശ്രീകുമാർ, ജില്ലാ ടൗൺ പ്ലാനർ മിറ്റ്സി തോമസ്, എൻ ആർ ഒ അസിസ്റ്റന്റ് ഡയറക്ടർ പി സന്തോഷ്, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ കെ മനില, അഡീഷണൽ ജില്ലാ ഓഫീസർ എൻ ബി ശ്രീലത, ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *