Home » Blog » Kerala » ദിലീപ് കുറ്റക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ല: പ്രതികരണവുമായി രമേശ് പിഷാരടി
2b0c005c8cab430f956400e27c846199e062a39392d384a87e20764a56f5cf50.0

ടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. താൻ അതിജീവിതയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും, എന്നാൽ ദിലീപ് കുറ്റം ചെയ്തു എന്ന് തോന്നാൻ തൻ്റെ കൈവശം തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിയുമായി ബന്ധപ്പെട്ട് രണ്ട് തരം തീരുമാനങ്ങളുണ്ടെന്ന് പിഷാരടി അഭിപ്രായപ്പെട്ടു. ഒന്ന്, ഒരു വിഭാഗം ആളുകളോ പൊതുസമൂഹമോ മാധ്യമങ്ങളോ തീരുമാനിക്കുന്ന നീതി. രണ്ടാമത്തേത്, കോടതി തെളിവുകൾ പരിശോധിച്ച് പറയുന്ന നീതി. ഈ രണ്ട് നീതികളും തമ്മിൽ എപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ വിധികൾ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിൽ, കോടതി പറയുന്ന കാര്യങ്ങളെ ഇപ്പോഴത്തെ അവസ്ഥയിൽ വിശ്വസിക്കുക എന്നുള്ളതാണ് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാൾ കേസിൽ കുറ്റക്കാരനല്ല എന്ന് പറയുമ്പോൾ അതിനപ്പുറം ഒരു പ്രസ്താവന പറയാൻ തൻ്റെ കൈവശം തെളിവുകളൊന്നുമില്ല. നീതി നേരത്തെ ഫിക്സ് ചെയ്ത് അത് കിട്ടണമെന്ന് ശഠിക്കാൻ കഴിയില്ലെന്നും പിഷാരടി പറഞ്ഞു. കേസിൽ ഉൾപ്പെട്ട എല്ലാവരുമായും തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. താൻ അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയും അവർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യും. എന്നാൽ കേസ് കേട്ടയുടൻ ദിലീപ് കുറ്റക്കാരനാണെന്ന് പറയാൻ കഴിയില്ലെന്നും, അങ്ങനെ തോന്നാനുള്ള തെളിവുകൾ തൻ്റെ കയ്യിലില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.