Home » Blog » Kerala » ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി, ഉദ്യോ​ഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ നിർദേശപ്രകാരം, അഴിമതി നടന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ; ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല
8

തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകണമെന്ന് മന്ത്രി ഉൾപ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെൻഡർ ക്ഷണിച്ചത് എത്ര ശാഖകൾക്കാണെന്ന് വ്യക്തമാക്കാൻ പോലും മന്ത്രി തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താൻ പറഞ്ഞത്. ‌പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതുപോലെ സഹകരണ മേഖലയെ പരിപൂർണമായി സിപിഐഎം നിയന്ത്രണത്തിലാക്കാനുള്ള പദ്ധതിയായിരുന്നു സർക്കാരിന്റേത്. മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.