തോപ്പുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു

സർക്കാർ സേവനങ്ങൾ വേഗത്തിലും ആയാസരഹിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നത് എന്ന് റവന്യൂ മന്ത്രി വകുപ്പ് കെ രാജൻ. തോപ്പുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി .

600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ടായി മാറുന്ന അത്യപൂർവ നേട്ടത്തിലേക്കാണ് റവന്യൂ വകുപ്പ് മാറുന്നത്. മറ്റൊരു സംസ്ഥാനത്തും സാധ്യമാവാത്ത രീതിയിൽ കേരളത്തിൽ ഡിജിറ്റൽ റീ സർവേ നടക്കുന്നു. ഒന്നരവർഷക്കാലം കൊണ്ട് റിസർവേയിലൂടെ നാലരലക്ഷം ഹെക്ടർ ഭൂമിയാണ് അളന്ന് തീർത്തതെന്ന് മന്ത്രി പറഞ്ഞു .

1542 ഓഫീസുകളിലായി പ്രവർത്തിക്കുന്ന 1666 വില്ലേജ് ഓഫീസുകൾ, 78 താലൂക് ഓഫീസുകൾ , 27 സബ് കളക്ടർ ഓഫീസുകൾ,14 കളക്ട്രേറ്റ്, സെക്രട്ടേറിയറ്റ് ലാൻഡ് റെവന്യൂ കമ്മീഷനേറ്റ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള മോഡൽ കേരളത്തിന് കാഴ്ച വെക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി പ്രവർത്തിച്ച മുൻ വില്ലേജ് ഓഫീസർ സി ജെ മെർവിൻ , താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ പി സുരേഷ്,കോൺട്രാക്ടർ സി പി അജീഷ് എന്നിവരെ എം എൽ എ കെ ജെ മാക്സി ആദരിച്ചു.

തോപ്പുംപടി വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ ജെ മാക്സി എം എൽ എ അധ്യക്ഷത വഹിച്ചു . സബ് കളക്ടർ കെ മീര,ഡെപ്യൂട്ടി മേയർ കെ എ അൻസിയ , കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി,കൗൺസിലർമാരായ എം ഹബീബുള്ള, ഷീബ ഡ്യൂറോം, ഷൈലത ദേവൂസ്,ഷീബ ലാൽ,രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *