തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കുന്ന അനേകം പദ്ധതികള്‍ നടപ്പാക്കുമെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, ഡ്രോണ്‍ പാര്‍ക്ക് എന്നിവ സ്ഥാപിക്കും. കൊട്ടാരക്കര സബ്ജയില്‍ മാറ്റിസ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി. സംസ്ഥാനത്ത് 4.75 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കിയെന്നും വ്യക്തമാക്കി.
ഒരുകോടി രൂപ വിനിയോഗിച്ച്നടപ്പിലാക്കുന്ന പാര്‍പ്പിടപദ്ധതി, ജലസ്രോതസുകളുടെ സംരക്ഷണപദ്ധതി, വനിതാ തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം, കാര്ഷികഉല്പ്പന്നങ്ങളുടെ വിപണനസംവിധാനത്തിന് സഹായം, തരിശുനിലകൃഷി, ജൈവാമൃതം, ഡയറിഫാം യൂണിറ്റ് ആധുനികവല്‍ക്കരണം, കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ സബ്സിഡി, ഓപ്പണ്‍ ജിം, പഠനമുറി, ജീവനം തുടങ്ങി ആറ് കോടി രൂപയുടെ പദ്ധതികളാണ് 2026-27 വാര്‍ഷിക പദ്ധതിയില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതികളുടെ കരട് രൂപരേഖ സെമിനാറില്‍ വിശദീകരിച്ചു. പകല്‍വീട്, കിടാരി പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്.വിനയന്, പി.ഷീജ, ജീന തമ്പാന്, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്.പ്രശാന്ത്, സന്തോഷ് ശ്രീസായി, ഷൈലജ, റ്റി.ബി.ജയന്, ബിബിന്‍ റോയ്, ആര്.ഗീതാകുമാരി, എഴുകോണ്‍ രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
