Home » Blog » Top News » തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024: അപേക്ഷ ക്ഷണിച്ചു
r_1646119033

സംസ്ഥാനത്തെ വിവിധ തൊഴിലിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 08 വരെ ഓൺ ലൈൻ ആയി അപേക്ഷിക്കാം.

സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി, മരപ്പണി, കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ആഭരണ നിർമ്മാണം , ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി ), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മൽസ്യ ബന്ധന വില്പന തൊഴിലാളികൾ ഐ റ്റി ,ബാർബർ ബ്യുട്ടീഷ്യൻ, പാചക തൊഴിലാളി എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം.

https://lc.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ ‘തൊഴിലാളി ശ്രേഷ്ഠ’ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിലാസം: ലേബർ കമീഷണറുടെ കാര്യാലയം വികാസ് ഭവൻ, തിരുവനന്തപുരം. 695033. ഫോൺ : 0471 2783900

/**for adding 05-02-2026*/