തീറ്റപ്പുല്‍കൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ 12 വരെ ‘തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയു ണ്ടായിരിക്കില്ല. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനാര്‍ഥികള്‍ ജൂണ്‍ ഒമ്പതിന് വൈകുന്നരം അഞ്ചു മണിക്ക് മുമ്പ് 80839391209, 0476-2698550 നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *