Home » Blog » Kerala » തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ
1

തിരുവനന്തപുരം: കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകളുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. സിപിഎമ്മിന്റെ സ്ഥാനാർഥിയായ എ.സി മൊയ്തീൻ 35 വോട്ടുകളും ബിജെപി സ്ഥാനാർഥിയായ ബി. ബി. ​ഗോപകുമാർ മൂന്ന് വോട്ടുകളും നേടി.

ആകെ 139 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പ്രോ ടേം സ്പീക്കറായതിനാൽ ജി.സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി.‍ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്നാണ് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചത്.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും എൻഡിഎയ്ക്കുവേണ്ടി ബി.ബി. ഗോപകുമാറുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.