2026 ഏപ്രിൽ 23 നാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയായി 2026 മെയ് 4 ന് ഫലം പ്രഖ്യാപിക്കും. തമിഴ്‌നാട് നിയമസഭയില്‍ ആകെ 234 അംഗങ്ങളാണ് ഉള്ളത്. പതിനേഴാം തമിഴ്‌നാട് നിയമസഭയിലെ അംഗങ്ങളെയാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. പതിനാറാം നിയമസഭയുടെ കാലാവധി 2026 മെയ് 10 ന് അവസാനിക്കും. മുൻ തിരഞ്ഞെടുപ്പിൽ, 234 സീറ്റുകളിൽ 159 എണ്ണം നേടിയ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നയിക്കുന്ന മതേതര പ്രോഗ്രസീവ് അലയൻസ് (എസ്പിഎ) സംസ്ഥാന സർക്കാർ രൂപീകരിച്ചു, എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയായി. 66 സീറ്റുകൾ നേടിയ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) പ്രധാന പ്രതിപക്ഷ കക്ഷിയായി. പാർട്ടി നേതാവ് എടപ്പാടി കെ. പളനിസ്വാമി ആയിരുന്നു പ്രതിപക്ഷ നേതാവ്.
2026 മാർച്ച് 15 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. നാമനിർദ്ദേശ സമർപ്പിക്കാനുള്ള തീയതി2026 മാർച്ച് 30 ആയിരുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 6 ആണ്. സൂക്ഷ്മ പരിശോധന ഏപ്രിൽ 7 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9 ആണ്. വോട്ടെടുപ്പ് ഏപ്രിൽ 23 നും വോട്ടെണ്ണൽ മെയ് 4 നും ആണ്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി മേയ് 6, 2026 ആണ്.
വോട്ടർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 56,707,380 വോട്ടർമാർ വോട്ടു ചെയ്യാൻ യോഗ്യരാണ്. ഇതിൽ 27,738,925 പുരുഷന്മാരും 28,960,838 സ്ത്രീകളും 7,617 മൂന്നാം ലിംഗക്കാരായ വോട്ടർമാരും ഉൾപ്പെടുന്നു.
