Home » Blog » Education » ‘ട്രാൻസ്ഡിസിപ്ലിനറി’ വിദ്യാഭ്യാസം; വേൾഡ് പീസ് യൂണിവേഴ്സിറ്റി (WPU GOA) അഡ്മിഷൻ ആരംഭിച്ചു
4

കൊച്ചി: ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് യൂണിവേഴ്സിറ്റി (WPU GOA) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഉന്നത നിലവാരത്തിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസത്തെ സമാധാന പഠനങ്ങളുടെ തത്വങ്ങളുമായി സമന്വയിപ്പിച്ച് നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സർവകലാശാലകളിൽ ഒന്നാണ് WPU GOA. ഉന്നതവിദ്യാഭ്യാസ രംഗത്ത് നാൽപ്പത് വർഷത്തെ മികച്ച അക്കാദമിക് പാരമ്പര്യമുള്ള ഈ മുൻനിര സ്ഥാപനത്തിന് ലോകമെമ്പാടുമായി ഒരു ലക്ഷത്തിലധികം പൂർവ്വവിദ്യാർത്ഥികളുണ്ട്. വിദ്യാർത്ഥികളിൽ പരസ്പര ബഹുമാനവും ഉത്തരവാദിത്തബോധവുമുള്ള ആഗോള പൗരന്മാരെ വാർത്തെടുക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്.

ഭാവിയിലെ തൊഴിൽ സാധ്യതകൾ മുൻനിർത്തി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, സൈക്കോളജി (ഓണേഴ്സ്) തുടങ്ങിയ കോഴ്‌സുകളാണ് WPU ഗോവ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. റസിഡൻഷ്യൽ വിദ്യാഭ്യാസ രീതിയിൽ നിരന്തരം പഠനം നടത്തി മുന്നേറുക എന്നതാണ് ഡബ്ല്യു.പി.യു ഗോവ മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതി. കേവലം ഒരു ഡിഗ്രിയോ ജോലിയോ നേടുക എന്നതിലുപരി, AI പോലുള്ള സാങ്കേതികവിദ്യകൾ നിയന്ത്രിക്കുന്ന ഭാവിയിലെ പ്രവചനാതീതമായ തൊഴിൽ വിപണിയിൽ ജിജ്ഞാസയോടെയും പ്രതിസന്ധികളെ അതിജീവിച്ചും മുന്നേറാൻ വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് സർവകലാശാലയുടെ ദൗത്യം.

ജോലിക്ക് വേണ്ടി മാത്രം വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ നിന്ന് മാറി ജീവിതത്തിലുടനീളം ഉണ്ടാകാൻ പോകുന്ന ഒന്നിലധികം കരിയർ, സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങളെയും പുതിയ അവസരങ്ങളായി കണ്ട്  ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാൻ അവരെ സജ്ജരാക്കുകയാണ് വേൾഡ് പീസ് യൂണിവേഴ്സിറ്റി ചെയ്യുന്നത്.

വ്യവസായ മേഖലകൾ പരമ്പരാഗത അക്കാദമിക് കോഴ്‌സുകളേക്കാൾ വേഗത്തിൽ മാറിമറിയുമ്പോൾ, ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നവർ തമ്മിലല്ല ഇന്നത്തെ മത്സരം, മറിച്ച് ഒന്നിലധികം മേഖലകളിലെ അറിവുകളെ സമന്വയിപ്പിക്കാൻ കഴിയുന്ന ട്രാൻസ്ഡിസിപ്ലിനറി സമീപനമുള്ളവർ തമ്മിലാണെന്ന് ഡബ്ല്യു.പി.യു ഗോവ, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. വാണിശ്രീ രാമനാഥൻ, ഡോ. ഗൗതം ബാപട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം തന്നെ നിരന്തരം പഠിക്കാനും, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ലോക സമാധാനം വള൪ത്താനുമുള്ള കഴിവ് നേടിയെടുക്കുക എന്നത് വിദ്യാർത്ഥികളുടെ ഭാവിക്ക് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.