സാംസങ് തങ്ങളുടെ വാർഷിക ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിന് മുൻപ് തന്നെ ഗാലക്സി A57 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. ഗാലക്സി എ-സീരീസിലേക്ക് കൂടുതൽ മോഡലുകൾ കൂട്ടിച്ചേർക്കാനുള്ള സാംസങ്ങിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഗാലക്സി എസ് ശ്രേണിയിലെ ഫ്ലാഗ്ഷിപ്പുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി വരുന്ന ഈ ലോഞ്ചിൽ ഗാലക്സി A07 5G, ഗാലക്സി A37 5G, ഗാലക്സി A57 5G എന്നിവ ഉൾപ്പെടാനാണ് സാധ്യത. പ്രീമിയം ഫോണുകൾ എത്തുന്നതിന് മുൻപ് ബജറ്റ്-സൗഹൃദ മോഡലുകൾ വിപണിയിലെത്തിച്ച് വിപണി വിഹിതം വർദ്ധിപ്പിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
സാംസങ് ഗാലക്സി A07 5G സ്മാർട്ട്‌ഫോൺ 2025 ഡിസംബറിന്റെ അവസാനത്തോടെയോ അല്ലെങ്കിൽ 2026 ജനുവരിയുടെ തുടക്കത്തിലോ കമ്പനി വിപണിയിൽ അവതരിപ്പിച്ചേക്കും. അതായത്, സാംസങ്ങിന്റെ വാർഷിക ഗാലക്സി അൺപാക്ക്ഡ് ഇവന്റിന് മുൻപ് തന്നെ ഈ മോഡൽ വിൽപ്പനയ്‌ക്കെത്തും. 2025 ഒക്ടോബറിൽ പുറത്തിറങ്ങിയ ഗാലക്സി A07 4G-യുടെ പിൻഗാമി എന്ന നിലയിലാണ് ഗാലക്സി A07 5G മോഡൽ എത്തുന്നത്.
സാംസങ് ഗാലക്സി A37 5G സ്മാർട്ട്‌ഫോൺ 2026 ഫെബ്രുവരിയുടെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ ഫോൺ എക്‌സിനോസ് 1480 ചിപ്‌സെറ്റിലാകും പ്രവർത്തിക്കുക. അതേസമയം, ഗാലക്സി A57 5G മോഡലിൽ കൂടുതൽ കരുത്തുള്ള എക്‌സിനോസ് 1680 പ്രോസസറാണ് ഉണ്ടാവുക എന്നും ലീക്കുകൾ പറയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് ഈ രണ്ട് ഫോണുകളും ഇരട്ട-സിം പിന്തുണയോടെയാകും എത്തുക
