Home » Blog » Education » ടാഗോര്‍ കാലങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ച വിദ്യാഭ്യാസ വിചക്ഷണന്‍ : പ്രൊഫ. സിസ തോമസ്
11

കാലങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് രവീന്ദ്രനാഥ ടാഗോര്‍വിദ്യാഭ്യാസമെന്നത് അറിവ് മാത്രമല്ലമനുഷ്യനാകാനുള്ള പരിശീലനമാണെന്ന് ഉദ്ഘോഷിച്ച ടാഗോര്‍ജീവിതവും പഠനവും ഒരുമിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നുവെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസിസ തോമസ് പറഞ്ഞുശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റര്‍ ഫോര്‍ രവീന്ദ്രനാഥ ടാഗോര്‍ സ്റ്റഡീസ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ കാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു പ്രൊഫസിസ തോമസ്അറിവിനൊപ്പം മനുഷ്യകേന്ദ്രീകൃതവും സൃഷ്ടിപരവുമായ ഒരു വിദ്യാഭ്യാസ രീതി അവലംബിച്ച ടാഗോറിന്റെ ലോകത്തില്‍ സാഹിത്യംസംഗീതംവിദ്യാഭ്യാസംപ്രകൃതിമാനവികത എന്നിവയെല്ലാം ഒരുപോലെ ചേര്‍ന്നിരിക്കുന്നുവിദ്യാഭ്യാസത്തെയും മനുഷ്യത്വത്തെയും ഒരുമിപ്പിച്ച ടാഗോറിന്റെ വിദ്യാഭ്യാസ ദര്‍ശനം വെറും അറിവ് സമ്പാദനത്തില്‍ മാത്രം ഒരുങ്ങിയതല്ലമറിച്ച് മനുഷ്യനെ സമഗ്രമായി വളര്‍ത്തുന്ന പ്രക്രിയയായാണ് അദ്ദേഹം കണ്ടത്പ്രൊഫസിസ തോമസ് പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ ബഹുമുഖ ലോകങ്ങള്‍‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ രജിസ്ട്രാര്‍ ഡോമോത്തി ജോര്‍ജ് അധ്യക്ഷനായിരുന്നുസിന്‍ഡിക്കേറ്റ് അംഗം പ്രൊഫവിലിസി മാത്യു മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചുപ്രൊഫശ്രീകല എംനായര്‍പ്രൊഫരാജി ബിനായര്‍പ്രൊഫസിഎംമനോജ്കുമാര്‍പ്രൊഫസജിത കെആര്‍പ്രൊഫആര്‍ഡിസുനില്‍ കുമാര്‍പ്രൊഫമഞ്ജു ഗോപാല്‍ഡോടിജിജ്യോതിലാല്‍ശ്യാംജിത്ത് കെഎന്നിവര്‍ പ്രസംഗിച്ചുപ്രൊഫഅമൃത് സെന്‍പ്രൊഫപിസിമുരളീമാധവന്‍പ്രൊഫശ്രീകല എംനായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൃഷ്ണപ്രസാദ് എം., പ്രൊഫഅംബിക കെആര്‍മരിയ മാത്യൂസ്പ്രൊഫസൂസന്‍ തോമസ്ഐശ്വര്യ സുരേഷ് കുമാര്‍ഡോബിന്ദു ആര്‍,, ധന്യ പിഎന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.