ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന് സീറ്റ് നല്കാത്തതിൽ അദ്ദേഹത്തിന് അതൃപ്‍തിയുണ്ടെന്ന പ്രചാണങ്ങൾ ശക്തമാണ്. അതിനിടെ. സുധാകരന്റെ ഡൽഹിയിലെ താമസസ്ഥലമായ ഗോദാവരിയിൽ രമേശ് ചെന്നിത്തല എത്തി അദ്ദേഹത്തെ കണ്ടു. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സന്ദർശനം.
നിലവിലെ എംപിമാർക്ക് അസംബ്ലി ഇലക്ഷന് സീറ്റ് നല്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. സുധാകരനെ അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ സന്ദർശനമെന്നാണ് വിവരം.
“കെ സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല. പാർട്ടിയിലെ ആർക്കും അദ്ദേഹത്തോടും പിണക്കമില്ല. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. കേരളത്തിലെയും കണ്ണൂരിലെയും കോൺഗ്രസിന്റെ കരുത്താണ് അദ്ദേഹം.” – രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സീറ്റാവശ്യവുമായി മുന്നോട്ടു വന്ന അടൂർ പ്രകാശിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വം നടത്തുന്നുണ്ട്.
