Home » Blog » kerala Max » ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു
14

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 01-04-2026 രാവിലെ 7 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2003-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്‌ത കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ 31-03-2026 വൈകുന്നേരം 5 മണിക്കുമുമ്പായി താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് https://forms.gle/KajRqG86DN7rHXvv6

വിശദവിവരങ്ങൾക്ക് 9645342642, 04712330522 എന്നീ നമ്പരുകളിൽ ബന്ധപെടുക.