തന്റെ കുടുംബത്തെ എത്ര മനോഹരമായാണ് നടന് കൃഷ്ണകുമാര്‍ വിശേഷിപ്പിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഝാതിയും മതവും ഒരിക്കലും വര്‍ക്ക് ആകാത്ത കുടുംബമാണ് തങ്ങളുടേതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അതിന് കാരണവും അദ്ദേഹംതന്നെ വെളിപ്പെടുത്തുന്നുണ്ട്. ‘ഞാനും ഭാര്യ സിന്ധുവും വേറെ വേറെ ജാതിയാണ്. ഭാര്യയുടെ അനുജത്തി ഒരു ഇസ്ലാമിനെയാണ് കല്യാണംകഴിച്ചിരിക്കുന്നത്. എന്റെ മകള്‍ വിവാഹം ചെയ്തത് വേറൊരു ജാതിയില്‍പ്പെട്ടയാളാണ്. മറ്റൊരു മകള്‍ വിവാഹം ചെയ്യുന്നതും അങ്ങനെ തന്നെ. ഭൂമിയില്‍ ജാതിയും മതവും ജാതകവും ഒന്നും ഒരു വിഷയമല്ല എന്നാണ് എന്റെ വിശ്വാസം’ കൃഷ്ണകുമാറിന്റെ വാക്കുകളാണിത്.
ഏറെ ആരാധകരുള്ള ഒരു കുടുംബം കൂടിയാണ് കൃഷ്ണകുമാറിന്റേയും ഭാര്യ സിന്ധുവിന്റേയും.
