Home » Blog » Kerala » “ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ… ഞങ്ങൾ തെരുവിലുണ്ടാകും… നമുക്ക് കാണാം…” വെല്ലുവിളിച്ച് പി എം ആർഷോ
20

കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷത്തില്‍ പ്രതിഷേധം തുടരുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ വിവിധ ജില്ലകളിൽ പ്രതിഷേധിച്ചു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ.

”ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ..ഞങ്ങൾ തെരുവിലുണ്ടാകും..നമുക്ക് കാണാം…”- ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.