Home » Blog » kerala Max » ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി –  ഖുർആൻ സമ്മേളനം ഞായറാഴ്ച
11
കൂട്ടിലങ്ങാടി : ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മാർച്ച് 1 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ട്  റെയിൻബോ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന്  നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ നസീർ മലൈബാരി (റെക്ടർ, അസ്‌രി അക്കാഡമി, കാസർകോഡ്) മുഖ്യ പ്രഭാഷണം നടത്തും.
വിവിധ തലങ്ങളിൽ നടത്തിയ ഖുർആൻ പരീക്ഷകളിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ഖുർആൻ സ്പോട്ട് ക്വിസ്സ്, ടോക്ക് ഷോ തുടങ്ങിയ പരിപാടികളും ഉണ്ടാകും. ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അൽ നജ്മി, കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ എന്നിവർ സംസാരിക്കും.