Home » Blog » Kerala » ജനുവരിയിൽ വിറ്റഴിച്ചത് 2.36 ലക്ഷം കാറുകൾ; വിപണിയിൽ കുതിപ്പുമായി മാരുതി
maruthi-s--680x450

ന്ത്യൻ വാഹനവിപണിയിലെ കരുത്ത് തെളിയിച്ച് മാരുതി സുസുക്കി 2026 വർഷത്തിന് ഗംഭീര തുടക്കം കുറിച്ചു. 236,963 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടമാണ് ജനുവരിയിൽ കമ്പനി സ്വന്തമാക്കിയത്. ആഭ്യന്തര വിപണിയിലെ ആധിപത്യത്തിന് പുറമെ വിദേശ വിപണികളിലും വൻ മുന്നേറ്റം നടത്താൻ മാരുതിക്ക് സാധിച്ചു.

ജനുവരിയിൽ ആഭ്യന്തര വിപണിയിൽ മാത്രം 178,300 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞു. ആൾട്ടോ, വാഗൺആർ തുടങ്ങിയ ഹാച്ച്ബാക്കുകൾക്കൊപ്പം ബ്രെസ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നീ എസ്‌യുവി മോഡലുകൾക്കും വിപണിയിൽ ആവശ്യക്കാരേറുകയാണ്. കയറ്റുമതി രംഗത്താണ് മാരുതി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതിയായ 51,020 യൂണിറ്റുകൾ ജനുവരിയിൽ വിദേശ വിപണികളിലേക്ക് അയച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യമാണ് ഈ നേട്ടത്തിന് പിന്നിൽ.

എൻട്രി ലെവൽ കാറുകളിലെ വിശ്വാസ്യതയും എസ്‌യുവി വിഭാഗത്തിലെ പുതിയ പരീക്ഷണങ്ങളും വിജയകരമായതാണ് 2026-ന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു റെക്കോർഡ് നേട്ടത്തിലേക്ക് മാരുതിയെ നയിച്ചത്. ഈ കുതിപ്പ് തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ കൂടുതൽ വലിയ റെക്കോർഡുകൾ കമ്പനി സ്ഥാപിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.