Home » Blog » kerala Max » ജനനായകനായി വി.ഡി. സതീശൻ അമരത്തേക്ക്; കേരളത്തിൽ പുതിയ ഭരണകൂടം ചുമതലയേറ്റു
WhatsApp-Image-2026-05-04-at-9.13.34-AM

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയോടൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

രാവിലെ 10 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എന്നിവർ ചടങ്ങിൽ നേരിട്ടെത്തി പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ എത്തിച്ചേരുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തില്ല.