‘ചൈനാമാന്‍’ സ്പിന്നര്‍ കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത്

ലഖ്നൗ: ഇന്ത്യയുടെ ‘ചൈനാമാന്‍’ സ്പിന്നര്‍ കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വിന്‍ഷികയാണ് വധു. ബുധനാഴ്ച ലഖ്നൗവില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നത്.വിവാഹ നിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ റിങ്കു സിങ്ങും ചടങ്ങില്‍ പങ്കെടുത്തു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ കുല്‍ദീപ് അടുത്താഴ്ച്ച യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20-നാണ് പരമ്പര തുടങ്ങുക. പര്യടനത്തിന് മുമ്പ് വിവാഹനിശ്ചയം നടത്തുകയായിരുന്നു. അതേസമയം വിവാഹ തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലഖ്നൗവിലെ ശ്യാം നഗര്‍ സ്വദേശിയായ വന്‍ഷിക എല്‍ഐസിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമ്മില്‍ കുട്ടിക്കാലം മുതലുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു

More From Author

Leave a Reply

Your email address will not be published. Required fields are marked *