Home » Blog » Top News » ചെങ്ങറ പുനരധിവാസ പദ്ധതി: പട്ടികജാതി വിഭാഗ ഗുണഭോക്താക്കൾ സമ്മതപത്രം നൽകണം, തിരുവനന്തപുരം :
images (80)

ചെങ്ങറ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി, ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പതിച്ചു നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി 63.6 ഏക്കർ ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. കണ്ണൂർ തളിപ്പറമ്പ് ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന പട്ടിക വർഗ വിഭാഗക്കാർക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കിയുള്ള ഭൂമിയാണ് നൽകുന്നത്.

ഭൂമി സ്വീകരിക്കാൻ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗ ഗുണഭോക്താക്കൾ ഫെബ്രുവരി 9 മുതൽ 13 വരെയുള്ള തീയതികളിൽ സൗകര്യപ്രദമായ ജില്ലയിലെ കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഓഫീസിൽ ഹാജരായി സമ്മതപത്രം നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

/**for adding 05-02-2026*/