Home » Top News » kerala Mex » ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരം പുറത്ത്; സൈന്യം ഉപയോ​ഗിക്കുന്ന രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തൽ
New-Project-47.jpg

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരം പുറത്ത്. സൈന്യം ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്. മറ്റു പദാർത്ഥങ്ങൾ ഉപയോ​ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് ആക്രമണത്തിൽ സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. നിലവിൽ ഇത് കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *