Home » Blog » Kerala » ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സെക്യൂരിറ്റി തടഞ്ഞു, സ്കൂളിൽ കയറ്റിയില്ല, ഗേറ്റ് പൂട്ടി; പരാതി
10

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്. സ്കൂൾ മനേജരുടെ നിർദ്ദേശമനുസരിച്ച് സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ ഗേറ്റിനുമുന്നിലിരുന്നു പ്രധാന അധ്യാപിക പ്രതിഷേധിച്ചു. ശേഷം പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനുശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറുടെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നാണ് പ്രധാന അധ്യാപിക പറഞ്ഞത്. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ട്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടീച്ചറോടു വിവരങ്ങൾ തിരക്കിയിട്ടുണ്ട്. സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്കു മുൻപേ കേരള സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്.

അതേസമയം, സ്കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപും സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ അമ്പലക്കര സുരേഷ് പറഞ്ഞു.

/**for adding 05-02-2026*/