images (46)

പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഭൂവുടമകൾക്ക് നൽകണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിലെ ഒലവക്കോട് മുതൽ താണാവ് വരെയുള്ള കുഴികൾ ഉടൻ നികത്തണമെന്നും എം.പി നിര്‍ദ്ദേശിച്ചു. 2025 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നീർത്തടവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതിന് യോഗം നിർദേശിച്ചു. ജില്ലയിൽ വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി നടപ്പിലാക്കുന്ന സോളാർ ഫെൻസിങ് പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും നിർദേശം നൽകി. കേരള ഇല അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ, അമൃത് പദ്ധതികൾ സമയബന്ധിതമായി ട്രയൽ റൺ നടത്തുന്നതിനും പൂർത്തികരിച്ച പ്രവൃത്തികൾ എത്രയും വേഗം കമ്മീഷൻ ചെയ്യുന്നതിനും നിർദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി കാർഷിക പ്രവർത്തനങ്ങൾ ക്രമീകരിച്ച് നടപ്പിലാക്കുന്നതിനും നിർദേശം നൽകി. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായും നടപ്പിലാക്കുന്നതിന് എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് എം.പി. നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ ഫണ്ട് പരമാവധി ജില്ലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരും വകുപ്പുകളുടെ ജില്ലാ മേധാവികളും നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

യോഗത്തിൽ ദിശ കമ്മിറ്റി മെമ്പർ സെക്രട്ടറി ആയ ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് , ദിശ കമ്മിറ്റി കൺവീനർ ആയ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ശുഭ.ടി.എസ്. , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *