ഗ്രീന്‍ റൈഡ്: പരിസ്ഥിതിദിനത്തില്‍ യാത്ര പൊതുഗതാഗത സംവിധാനത്തിലാക്കാനൊരുങ്ങി തദ്ദേശവകുപ്പ് ജീവനക്കാര്‍

ലോകപരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍ സ്വന്തം വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി യില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. അലക്‌സ് അറിയിച്ചു. പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കാനുള്ള പ്രചരണപ്രവര്‍ത്തനങ്ങളും വകുപ്പിലെ ജീവനക്കാര്‍ നടത്തും. കാര്‍ബണ്‍ നിര്‍ഗമന അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രീന്‍ കേരള റൈഡിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *