Home » Blog » Kerala » ഗുണഭോക്താക്കൾക്ക് ആശ്വാസമായി പെൻഷൻ വിതരണ ഉത്തരവ്; ഈ മാസത്തെ തുക ഉടൻ കൈയിൽ
pension

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുമുള്ള തുക അനുവദിച്ചതായി സർക്കാർ അറിയിച്ചു. ക്ഷേമനിധി ബോർഡ് വഴി 6.59 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിനായി 130.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വിതരണം ഓഗസ്റ്റ് 19ന് മുതൽ ആരംഭിക്കും. കൂടാതെ, 51.59 ലക്ഷം ഗുണഭോക്താക്കൾക്കായി 951.39 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പെൻഷനും അനുവദിച്ചിട്ടുണ്ട്.

 

ഈ മാസം 31 വരെ തുടരുന്ന പെൻഷൻ വിതരണം, മുൻ മാസങ്ങളിലെപ്പോലെ സഹകരണ സംഘങ്ങൾ വഴി ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗുണഭോക്താക്കളുടെ വീടുകളിലും നേരിട്ടെത്തിക്കും.