w-412,h-232,croprect-1x0x1278x719,imgid-01k7vg5z4e1afrabkpeq1mt20z,imgname-gujarat-sabarkranta-1760785792142

ഡൽഹി: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്ക്‌.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുൽ പട്ടേൽ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാ​ഗവും കല്ലെറിയും തീവെക്കുകയും ചെയ്തു.

110 മുതൽ 120 വരെ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *