Untitled-1-32.jpg

മെസിയുടെ ഇന്‍റർ മിയാമിയിലെ ഭാവി ഉറപ്പിച്ചു. സൂപ്പർ താരം ലയണൽ മെസി ക്ലബ്ബുമായി 2028 ഡിസംബർ വരെ തുടരാനായി പുതിയ കരാറിൽ ഒപ്പിട്ടു. മെസി ഇന്റർ മിയാമി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പുതിയ ധാരണ. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് മെസിയുമായി ഇന്റർ മിയാമി കരാറിലെത്തിയത്. ക്ലബ്ബിന്റെ സഹ ഉടമസ്ഥൻ കൂടിയായ മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമാണ് ഈ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

41-ാം വയസ്സിൽ മെസി മിയാമിയിൽ തന്നെ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. 2023-ൽ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്നാണ് മെസി ഇന്റർ മിയാമിയിലെത്തിയത്. ക്ലബ്ബിനായി ഇതുവരെ 71 ഗോളുകൾ നേടിയ മെസിയുടെ വരവ് ഇന്റർ മിയാമിയുടെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ നിർണായകമായി.

Leave a Reply

Your email address will not be published. Required fields are marked *