Home » Blog » Top News » ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഡിസംബര്‍ 22 മുതല്‍,പത്തനംതിട്ട:
images - 2025-12-22T195931.439

സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി ആദ്യ വില്‍പന നടത്തി.

പത്തനംതിട്ട മുന്‍സിപ്പല്‍ കാര്യാലയത്തിന് എതിര്‍വശത്തുള്ള റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍. പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി നിരക്കിലും ഫ്രീ സെയില്‍ നിരക്കിലും ലഭിക്കും. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം പൊതു വിപണിയില്‍ ലഭ്യമല്ലാത്ത സ്‌പെഷ്യല്‍ കോമ്പോ ഓഫറും ലഭിക്കും. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും മില്‍മ സ്റ്റാളും പ്രവര്‍ത്തിക്കും.