Home » Blog » Kerala » ക്രിയേറ്റർമാർക്ക് അവരുടെ തന്നെ ഡിജിറ്റൽ രൂപം ഉപയോഗിച്ച് ഷോർട്‌സ് വീഡിയോകൾ നിർമ്മിക്കാം; കിടിലൻ ഫീച്ചറുമായി യുട്യൂബ്
youtube-shots-680x450

ണ്ടന്റ് ക്രിയേഷൻ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുത്തൻ സാധ്യതകൾ തുറന്ന് യൂട്യൂബ്. ക്രിയേറ്റർമാർക്ക് അവരുടെ തന്നെ ഡിജിറ്റൽ രൂപം ഉപയോഗിച്ച് ഷോർട്‌സ് വീഡിയോകൾ നിർമ്മിക്കാനുള്ള അത്യാധുനിക ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് യൂട്യൂബ് സിഇഒ നീൽ മോഹൻ പ്രഖ്യാപിച്ചു. 2026-ൽ പ്ലാറ്റ്‌ഫോമിൽ നടപ്പിലാക്കാൻ പോകുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

പ്രധാന മാറ്റങ്ങൾ

സ്വന്തം എഐ പതിപ്പ്: ക്രിയേറ്റർമാർക്ക് തങ്ങളുടെ തന്നെ രൂപത്തിലുള്ള എഐ പതിപ്പുകളെ ഷോർട്‌സുകളിൽ അവതരിപ്പിക്കാം. ഇത് വീഡിയോ നിർമ്മാണം കൂടുതൽ എളുപ്പമാക്കും.

എഐ ഗെയിമുകൾ: ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി ഷോർട്‌സിനുള്ളിൽ തന്നെ ഗെയിമുകൾ നിർമ്മിക്കാൻ സാധിക്കും.

പുതിയ ഫോർമാറ്റുകൾ: ഇൻസ്റ്റാഗ്രാം റീൽസിലും ടിക് ടോക്കിലും കാണുന്നതുപോലെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പുതിയ ഷോർട്‌സ് ഫോർമാറ്റുകൾ വരുന്നു.

മ്യൂസിക് ഫീച്ചറുകൾ: പുതിയ കലാകാരന്മാരെ കണ്ടെത്താനും പാട്ടുകളുടെ പശ്ചാത്തലം അറിയാനും സഹായിക്കുന്ന സംവിധാനങ്ങൾ സംഗീത പ്രേമികൾക്കായി ഒരുങ്ങുന്നു.

കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന

സാങ്കേതിക മാറ്റങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ നിയന്ത്രണങ്ങളും യൂട്യൂബ് അവതരിപ്പിക്കും. മാതാപിതാക്കൾക്ക് ഇനി കുട്ടികൾ ഷോർട്‌സ് കാണുന്ന സമയം കൃത്യമായി നിയന്ത്രിക്കാം. ആവശ്യമെങ്കിൽ ഷോർട്‌സ് കാണുന്നത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും പുതിയ അപ്‌ഡേറ്റിലുണ്ടാകും.